Mon. May 20th, 2024

ലീഗ് യോഗത്തിൽ വിമർശനം; രാജി സന്നദ്ധത അറിയിച്ച് കുഞ്ഞാലിക്കുട്ടി

By admin Jul 17, 2022 #news
Keralanewz.com

കൊച്ചി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് രൂക്ഷ വിമർശനം. കെ.എസ് ഹംസ, കെ.എം ഷാജി, പി.കെ ബഷീർ എന്നിവരാണ് വിമർശനമുന്നയിച്ചത്.

താങ്കൾ ഇടതുപക്ഷത്താണോ യുഡിഎഫിലാണോ എന്ന കാര്യത്തിൽ ജനത്തിന് സംശയമുണ്ട് എന്ന കെ എസ് ഹംസയുടെ പരാമർശമാണ് തർക്കവിഷയമായത്.  വിമർശനങ്ങളോട് ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.  

ചന്ദ്രിക ഫണ്ടിൽ സുതാര്യത വേണമെന്നും സമുദായത്തിന്റെ പണം ധൂർത്തടിക്കരുതെന്നും പി കെ ബഷീർ എംഎല്‍എ കുറ്റപ്പെടുത്തി. ചന്ദ്രികക്ക് വേണ്ടി പല പിരിവുകളും നടക്കുന്നുണ്ടെങ്കിലും പണം ചന്ദ്രികയിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തി

Facebook Comments Box

By admin

Related Post