Thu. Apr 25th, 2024

കെ എം മാണി കാർഷിക സമൃദ്ധി പദ്ധതി ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 10 ഞായറാഴ്ച 2.30 pm ന് )

By admin Apr 10, 2022 #news
Keralanewz.com

കോട്ടയം ; യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന  കെ എം മാണി കാർഷിക സമൃദ്ധി പദ്ധതിയുടെ സംസ്ഥാതല ഉദ്ഘാടനം *ഏപ്രിൽ 10 ഞായറാഴ്ച 2.30 pm ന് കോട്ടയം കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മറ്റി ഓഫീസ് പരിസരത്ത് നടക്കും.യുവജനങ്ങളിൽ കാർഷിക അഭിരുചി വളർത്തിയെടുക്കുന്നതിനായി കേരള യൂത്ത്ഫ്രണ്ട്(എം) ആവിഷ്ക്കരിച്ച പദ്ധതിയാണ് കെ എം മാണി  കാർഷിക സമൃദ്ധി പദ്ധതി

യൂത്ത്ഫ്രണ്ട്(എം) സംസ്ഥാന പ്രസിഡൻ്റ് *അഡ്വ: റോണി മാത്യുവിൻ്റെ* അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സംസ്ഥാന കമ്മറ്റി ഓഫീസ് പരിസരത്ത് ഒരുക്കുന്ന കൃഷി തോട്ടത്തിലേക്കുള്ള ആദ്യ ഫല തൈ ആദരണീയനായ *കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ. ജോസ് കെ മാണി*യിൽ നിന്നും ഏറ്റുവാങ്ങി നട്ടുകൊണ്ട് *ബഹുമാനപ്പെട്ട സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ്* ഉദ്ഘാടനം നിർവഹിക്കും.എംഎൽഎ മാർ, കേരള കോൺഗ്രസ് (എം) – യൂത്ത്ഫ്രണ്ട്(എം) നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും

Facebook Comments Box

By admin

Related Post