Kerala News

ഇന്‍സ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ന​ഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Keralanewz.com

കൊച്ചി: ഇന്‍സ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ന​ഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

എറണാകുളം ഇടക്കൊച്ചി സ്വദേശി ഹെല്‍വിന്‍ ജോസഫിനെ (22)യാണ് പനങ്ങാട് പൊലീസിന്റെ പിടികൂടിയത്.

ഈ കേസില്‍ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി നിഖിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടക്കൊച്ചിയിലെ വീട്ടില്‍ നിന്നാണ് ഹെല്‍വിനെ പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയില്‍ നിന്ന് 2021 നവംബര്‍ മുതല്‍ 2022 ജനുവരി വരെ പ്രതികള്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ന​ഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാ​ഗരാജുവിന്റെ നിര്‍ദേശത്തില്‍ അസി. കമ്മീഷണര്‍ നിസാമുദ്ദീന്റ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പനങ്ങാട് എസ്‌എച്ച്‌ഒ കെഎന്‍ മനോജ്, എഎസ്‌ഐ ജിനു, എസ് സി പി ഒമാരായ എസ് സുധീഷ്, എം മഹേഷ്, ആര്‍ സിബി, ഷിബി ഷാജി എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്

Facebook Comments Box