Mon. Apr 29th, 2024

പത്തനംതിട്ടയില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറും അസിസ്റ്റന്‍്റും അറസ്റ്റില്‍

By admin Jun 8, 2022 #news
Keralanewz.com

ചെറുകോല്‍: പത്തനംതിട്ടയില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍.

ചെറുകോല്‍ വില്ലേജ് ഓഫീസിലെത്തിയാണ് ഇരുവരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തത്. സ്ഥലം പോക്കുവരവിനായി അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്

വയലത്തല സ്വദേശി നല്‍കിയ പരാതിയാണ് ചെറുകോല്‍ വില്ലേജ് ഓഫീസര്‍ എസ് രാജീവനേയും വില്ലേജ് അസിസ്റ്റന്റ് ജിനു തോമസിനേയും കുരുക്കിയത്. സ്ഥലം പോക്ക് വരവ് ചെയ്യാന്‍ ഒരു മാസം മുന്പ് ചെറുകോല്‍ വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കിയതാണ് പരാതിക്കാരന്‍. പല തവണ പല കാരണങ്ങള്‍ പറഞ്ഞ് വില്ലേജ് ഓഫീസര്‍ നടപടി ക്രമങ്ങള്‍ വൈകിപ്പിച്ചു.

ഒടുവില്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച പ്രകാരം അയ്യായിരം രൂപയുമായി വില്ലേജ് ഓഫീസിലെത്തി. പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് ഡിവൈഎസ്പി ഹരിവിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിനകത്ത് കയറി വില്ലേജ് ഓഫീസറേയും വില്ലേജ് അസിസ്റ്റന്റിനേയും കുരുക്കി. മുന്പും പലരുടെ കയ്യില്‍ നിന്നും വില്ലേജ് ഓഫീസര്‍ പണം ആവശ്യപ്പട്ടിട്ടുണ്ട്

വിജിലന്‍സ് സംഘത്തെ കണ്ട് വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് സുധീര്‍ ഇറങ്ങി ഓടി. ഇയാള്‍ പണം ആവശ്യപ്പെട്ടില്ലെന്നാണ് പരാതിക്കാരന്‍ വിജിലന്‍സിന് നല്‍കിയ മൊഴി. പിന്നെ എന്തിനാണ് സുധീര്‍ ഇറങ്ങി ഓടിയതെന്ന് വിജിലിന്‍സ് ഉദ്യോഗസ്ഥര്‍ക്കും പിടിയില്ല

Facebook Comments Box

By admin

Related Post