Kerala News

ക്യാൻസർ രോഗികൾക്ക് വീണ്ടും മുടി മുറിച്ചു നൽകി അരുവിത്തുറ കോളേജിലെ വിദ്യാർത്ഥിനികളും അധ്യാപികയും

Keralanewz.com

അരുവിത്തുറ :ക്യാൻസർ രോഗം മൂലം മുടി നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ വിദ്യാർത്ഥിനികളും അധ്യാപികയും. കോളേജിലെ വനിതാ സെല്ലിൻ്റെ നേതൃത്വത്തിൽ സാമൂഹ്യ പ്രവർത്തകയായ ശ്രീമതി. നിഷ ജോസ് കെ. മാണിയുടെ സാന്നിധ്യത്തിലാണ് കോളേജിലെ 05 വിദ്യാർത്ഥിനികളും ഒരു അധ്യാപികയും മുടി മുറിച്ചു നൽകിയത്

ഗസ്റ്റ് അധ്യാപികയായ അഞ്ജു ട്രീസ ജോസഫ്, വിദ്യാർഥിനികളായ ആൽഫി മാത്യു, റീമാ കെ.എം., റിഷാ ഷബാന, അന്നമ്മ ജോസഫ്, അക്ഷയ ഷാജി എന്നിവരാണ് മുടി മുറിച്ചു നൽകിയത്. നല്ലൊരു മോട്ടിവേഷൻ സ്പീക്കർ കൂടിയായ ശ്രീമതി നിഷ വിദ്യാർഥികൾക്കായി ക്ലാസ്സ് നയിച്ചു. ഉചിതമായ സമയത്ത് ദൃഢനിശ്ചയത്തോടെ തീരുമാനങ്ങൾ എടുത്താൽ യുവജനങ്ങൾക്ക് മാറ്റത്തിൻ്റെ വക്താക്കളായി മാറാൻ സാധിക്കും എന്ന്  നിഷ ജോസ്  അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ. ജിലു ആനി ജോൺ, വനിതാ സെൽ കൺവീനർ ശ്രീമതി. തേജിമോൾ ജോർജ്, ശ്രീമതി. നാൻസി വി. ജോർജ്, ശ്രീമതി. റൈസ ജോർജ് തുടങ്ങിയവർ സംസാരിച്ചു

Facebook Comments Box