Thu. Apr 18th, 2024

മനുഷ്യന് ഭരണഘടന നൽകുന്ന സുരക്ഷിത സ്വൈര്യ ജീവിതം ഉറപ്പാക്കുന്ന വിധം കേന്ദ്ര വന നിയമം കാലോചിതമായി പരിഷ്കരിക്കണം ; ജോസ് കെ മാണി എം.പി

By admin Dec 18, 2021 #news
Keralanewz.com

ഇടമറ്റം: 49 വർഷം പഴക്കമുള്ള വനം-വന്യജീവി സംരക്ഷണനിയമം കാലോചിതമായി പരിഷ്ക്കരിക്കണമെന്നും മനുഷ്യജീവന് വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ പുതിയ നിയമം കൊണ്ടുവരണമെന്നും കേരളാ കോൺഗ്രസ് എം ചെയർമാൻ  ജോസ് കെ മാണി ആവശ്യപ്പെട്ടു. പാർട്ടി മീനച്ചിൽ മണ്ഡലം സ്പെഷ്യൽ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മീനച്ചിൽ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പുതിയ പ്രസിഡൻ്റ് കെ.പി ജോസഫ് കുന്നത്തുപുരയിടത്തിനെയും പാർട്ടിയിൽ അംഗത്വം സ്വീകരിച്ച  കോൺഗ്രസ് മീനച്ചിൽ മണ്ഡലം പ്രസിഡൻറും മണ്ഡലം യു ഡിഎഫ് ചെയർമാനുമായിരുന്ന ബിജു തോമസ് കുന്നുംപുറത്തിനെയും ജോസ് കെ മാണി യോഗത്തിൽ പൊന്നാട അണിയിച്ച്  ആദരിച്ചു

പരേതരായ മുതിർന്ന നേതക്കളായ ഇ.സി ദേവസ്യ ,ദേവസ്യാച്ചൻ വട്ടക്കുന്നേൽ എന്നിവർക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെകട്ടറി അഡ്വ.ജോസ് ടോം അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ലോപ്പസ് മാത്യു , കെ.പി  ജോസഫ് കുന്നത്തുപുരയിടം, ബിജു തോമസ് കുന്നുംപുറം, പെണ്ണമ്മ ജോസഫ്, ടോബി തൈപ്പറമ്പിൽ, രാജേഷ് വാളിപ്ലാക്കൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ,പ്രൊഫ.മാത്യു നരിതൂക്കിൽ, ആൻ്റോ വെള്ളാപ്പാട്ട്, കെ.ജെ സാൻ, കുഞ്ഞുമോൻ മാടപ്പാട്ട്  തുടങ്ങിയർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post