National News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ

Keralanewz.com

ന്യൂഡല്‍ഹി ; രാജ്യത്തെ പ്രഥമ പൗരനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നാളെ. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറര്‍ ദ്രൗപദി മുര്‍മുവാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി.

യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി .അതേ സമയം അറുപത് ശതമാനത്തിലധികം വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഉറപ്പാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യശ്വന്ത് സിന്‍ഹയ്ക്ക് മികച്ച മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

തിങ്കളാഴ്ച പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം തുടങ്ങാനിരിക്കെ എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഇന്ന് ചേരുന്നുണ്ട്. ഡ്ല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ മോക് ഡ്രില്ലും നടത്തും. പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് യോഗം ചേരുന്നുണ്ട്

Facebook Comments Box