Kerala News

കണ്ണൂരിലെ പള്ളിക്ക് നേരെ അതിക്രമം നടത്തിയ ഇരിണാവ് സ്വദേശി അറസ്റ്റില്‍

Keralanewz.com

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ട് മലിനമാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.പാപ്പിനിശ്ശേരി സ്വദേശി ദസ്തകീറിനെയാണ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് മാര്‍ക്കറ്റിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ അതിക്രമം നടത്തിയത്.ഇമാമിന്റെ പ്രസംഗപീഠത്തിനടുത്തും മറ്റുമായി കാര്‍പറ്റില്‍ ചാണകം വിതറുകയായിരുന്നു. എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടിയത്.

വിവരമറിഞ്ഞ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, എസിപി ടി കെ രത്നാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി ഊര്‍ജ്ജിതമായ അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു

Facebook Comments Box