EDUCATIONKerala News

സംസ്ഥാനത്തെ ബെസ്റ്റ് സ്പെഷ്യൽ സ്കൂൾ അവാർഡ് വയനാട് എമ്മാവൂസ് വില്ലക്ക്.

Keralanewz.com

മാനന്തവാടി : ഭിന്നശേഷി മേഖലയിൽ ശ്ലാഘനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സ്ഥാപങ്ങൾക്കുള്ള ബെസ്റ്റ് സ്പെഷ്യൽ സ്കൂൾ അവാർഡ് ഉന്നതവിദ്യാഭ്യാസ /സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി പ്രൊഫസർ ആർ. ബിന്ദു വിൽ നിന്ന് സ്കൂൾ മാനേജർ ബ്രദർ. പോളി എം എം ബി പ്രിൻസിപ്പാൾ സിസ്റ്റർ ജെസ്സി ഫ്രാൻസിസ്, സ്റ്റാഫ് അംഗങ്ങളും കുട്ടികളും ചേർന്ന് ഏറ്റുവാങ്ങി. തൃശൂർ ജില്ലയിൽ വെച്ച് നടന്ന ഭിന്നശേഷി ദിനചാരണ ആഘോഷപരിപാടികളിൽ ആണ് അവാർഡ് വിതരണം നടത്തിയത്. മലബാർ മിഷനറി ബ്രദേഴ്സിന്റെ നേതൃത്വത്തിൽ 1980 ഡിസംബർ 8ന് ആരംഭിച്ച് കഴിഞ്ഞ 44 വർഷങ്ങളായി മാനന്തവാടി തോണിച്ചാലിൽ ഭിന്നശേഷി കുട്ടികൾക്കായി എമ്മാവൂസ് വില്ല റെസിടെൻഷ്യൽ സ്കൂൾ പ്രവർത്തിക്കുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള 120കുട്ടികൾ ഇപ്പോൾ ഇവിടെ പഠനവും പരിശീലനവും നേടുന്നു. എല്ലാ ക്ലാസ്സ് റൂമുകളിലേക്കും സംസ്ഥാന ഗവൺമെന്റ് നൽകിയ ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പഠനവും പരിശീലനവും നേടി സ്വയം പര്യാപ്തതയിലേക്ക് വളർന്നു കൊണ്ടിരിക്കുന്നു.അതിനോടൊപ്പം സംസ്ഥാന ഗവൺമെന്റ് നടത്തുന്ന സാക്ഷരതാ മിഷൻ 4,7,10,+2 തുല്യത പരീക്ഷകളും കുട്ടികൾ എഴുതുന്നുണ്ട്. അതോടൊപ്പം പ്ലസ് ടു കഴിഞ്ഞ ഭിന്നശേഷിക്കാർക്കുവേണ്ടി കമ്പ്യൂട്ടർ സ്‌കിലിങ് സോഫ്റ്റ്‌വെയർ തൊഴിൽ പരിശീലനവും ഈ വർഷം മുതൽ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്.കൂടാതെ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിക്കൽ എഡ്യൂക്കേഷൻ, യോഗ, കൗൺസിലിംഗ്, മെഡിക്കൽ കെയർ, കരകൗശല വസ്തുക്കളുടെ നിർമ്മാണംഎന്നിവയും വിവിധയിനം ചവിട്ടികൾ, പച്ചക്കറി, പൂന്തോട്ടം, വിവിധതരം കോഴി വളർത്തൽ, മീൻ വളർത്തൽ, തുടങ്ങിയ തൊഴിൽ പരിശീലനങ്ങളിലൂടെ എല്ലാം ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അധ്യാപക അനധ്യാപകരും, മാതാപിതാക്കളും, നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ഉന്നതിയിലേക്ക് കുതിക്കുന്നു.

Facebook Comments Box