Kerala NewsPolitics

ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം)ന് നേട്ടം.അതിരം പുഴയിൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റ് കേരള കോൺഗ്രസ് (എം) പിടിച്ചെടുത്തു.

Keralanewz.com

കോട്ടയം: അതിരംപുഴ പഞ്ചായത്ത് മൂന്നാം വാർഡ് കേരള കോൺഗ്രസ് (എം) കോൺഗ്രസിൽ നിന്നും പിടിച്ചെടുത്തു.
ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ ടി.ഡി.മാത്യു (ജോയി) തോട്ടനാനിയാണ് എൽ.ഡി.എഫിലെ കേരളാ കോൺ (എം)ൻ്റെ കൊടി പാറിച്ചത്.
കോൺഗ്രസിലെ സജിതടത്തിൽ രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പു നടന്നത്.
പാർലമെൻ്റ് തെരഞ്ഞെടുപ്പിനു ശേഷം നടന്ന രണ്ടാമത് വിജയമാണ് കോട്ടയം ജില്ലയിൽ ഇതോടെ കേരളാ കോൺ.(എം) ന് ലഭിച്ചിരിക്കുന്നത്.
നേരത്തെ പുതുപ്പള്ളി വാകത്താനത്ത് നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റ് പിടിച്ചെടുത്ത് കേരള കോൺ (എം)പാർട്ടി വിജയിച്ചിരുന്നു.പതിനൊന്നാം വാർഡിൽ ബബിത ജോസഫാണ് വിജയിച്ചത്.
വിജയിച്ച ജോയി തോട്ടനാനിയെ കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി.അഭിനന്ദിച്ചു

Facebook Comments Box