Fri. Dec 6th, 2024

കോട്ടയം നഗരസഭയില്‍ UDFനെതിരെ അവിശ്വാസ പ്രമേയം; ബിജെപിയുടെ പിന്തുണ തേടി എല്‍ഡിഎഫ്

By admin Aug 15, 2024 #bjp #congress #CPIM
Keralanewz.com

കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പില്‍ യുഡിഎഫ് ഭരണസമിതിക്ക് എതിരായ അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ തേടി എല്‍ഡിഎഫ്.പെൻഷൻ തട്ടിപ്പിനെതിരെ സമരം ചെയ്ത ബിജെപിക്ക് അവരുടെ ആത്മാർത്ഥത തെളിയിക്കാനുള്ള അവസരമെന്ന് സിപിഎം നേതാവ് കെ.അനില്‍കുമാർ പറഞ്ഞു.
21 സീറ്റുള്ള യുഡിഎഫ് സ്വതന്ത്രയെ ചെയർപേഴ്‌സണ്‍ ആക്കിയാണ് നഗരസഭാ ഭരണം പിടിച്ചത്.

ബിജെപി നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നു. ബിജെപി നടത്തിയ സമരം ആത്മാർത്ഥതയുള്ളതാണെങ്കില്‍ അവർക്കൊരു അവസരം ഞങ്ങള്‍ നല്‍കുകയാണ്. ഇടതുപക്ഷം നല്‍കുന്ന അവിശ്വാസ പ്രമേയത്തോട് ബിജെപി നിലപാട് സ്വീകരിക്കണമെന്നും കെ.അനില്‍കുമാർ പറഞ്ഞു.

സ്വതന്ത്രയെ ചെയർപേഴ്‌സണ്‍ ആക്കിയാണ് നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ യുഡിഎഫ്-21, എല്‍ഡിഎഫ്-22, ബിജെപി-8, സ്വതന്ത്ര-1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. അവിശ്വാസ പ്രമേയം പാസായാല്‍ എല്‍ഡിഎഫിന് സ്വാഭാവികമായും ഭരിക്കാനുള്ള അവസരം ഉണ്ടാകും എന്നും കെ അനില്‍കുമാർ പറഞ്ഞു.

Facebook Comments Box

By admin

Related Post