പാലാ: പാലാ മണ്ഡലത്തിലെ കരൂർ പഞ്ചായത്തിലെകുടക്കച്ചിറ ഗ്രാമത്തെ മുച്ചൂടും മുടിപ്പിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ജന വിരുദ്ധ പാറമടകളെ കെട്ടുകെട്ടിക്കും എന്ന പ്രഖ്യാപനവുമായി കുടക്കച്ചിറ ഗ്രാമമൊന്നാകെ പള്ളിത്താഴെ കവലയിൽ ഒത്തു കൂടി.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പാറമട മാഫിയയിൽ നിന്നും ഞങ്ങൾക്ക് സ്വാതന്ത്ര്യം നല്കണമെന്നാവശ്യപ്പെട്ടാണ് കുടക്കച്ചിറ പള്ളി വികാരി ഫാദർ തോമസ് മഠത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ നിരാഹാര പ്രാർത്ഥനാ യജ്‌ഞം സംഘടിപ്പിച്ചത്.
രാമായണ പാരായണവും, ബൈബിൾ വചനങ്ങളും മുഴങ്ങിയ നിരാഹാര സമര പന്തലിൽ വിവിധ രാഷ്ട്രീയ ;സാംസ്ക്കാരിക നേതാക്കൾ അഭിവാദ്യം ചെയ്യുവാനെത്തി.;എം പി മാരായ ഫ്രാൻസിസ് ജോർജ്. ജോസ് കെ മാണി ,മാണി സി കാപ്പൻ എം എൽ എ എന്നിവർ രാവിലെ തന്നെ സമര പന്തലിലെത്തി തങ്ങളുടെ പിന്തുണ അറിയിച്ചു.സമരത്തിന്റെ അവസാനം വരെ തങ്ങൾ നാട്ടുകാരോടൊപ്പം ഉണ്ടായിരിക്കുമെന്ന്
സംഘാടകർ സ്ഥാപിച്ച പ്രതിഷേധ ചുവരിൽ മൂവരും കുറിച്ച് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.കർഷകരും ;വനിതകളും ;കൊച്ചുകുട്ടികൾ മുതൽ സന്യാസിനികൾ വരെ പ്രതിഷേധ
പന്തലിൽ അണിനിരന്നു.അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഫ്രഡി ജിജോ സമര പന്തലിൽ നാടിൻറെ പ്രതിഷേധം രേഖപ്പെടുത്തി പ്രസംഗിച്ചതിനെ മുതിർന്നവർ വലിയ കയ്യടികളോടെയാണ് സ്വീകരിച്ചത്.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ;ളാലം ബ്ലോക്ക് പ്രസിഡണ്ട് റാണി ജോസ് ;ഡോക്ടർ ജോർജ് ജോസഫ് ;സാജു വെട്ടത്തേട്ട് ; ജോസ് കുഴികുളം ;രാമചന്ദ്രൻ അള്ളുംപുറം;മാത്യു വാഴക്കാട്ട്;ജോസ് പാലാത്തോടുകയിൽ ;ടെന്നീസ് ജോസഫ്;സുഭാഷ് മുടിക്കുന്നേൽ ;ബിനോയി പുളിച്ചമാക്കിയിൽ;ബോബി മൂന്നുമാക്കിൽ ;ചാക്കോച്ചൻ വെള്ളാമ്പയിൽ ;ദേവസ്യാ കല്ലുങ്കൽ ;കുഞ്ഞുമോൻ മാടപ്പാട്ട് ;ടോമിതുരുത്തിക്കര.ജോസുകുട്ടിപൂവേലിൽ;ലോപ്പസ് മാത്യു ; ഫിലിപ്പ് കുഴികുളം,ടോബിൻ കെ അലക്സ് ,ജോർജ് പുളിങ്കാട്;സിജു ഗർവാസീസ് തുടങ്ങിയവർ പങ്കെടുത്തു.