പ്രഥമ കെ എം മാണി മെമ്മോറിയൽ ഫുട്ബോൾ മേള;ഉഴവൂർ ജേതാക്കൾ.
മാഞ്ഞൂർ : കേരള യൂത്ത് ഫ്രണ്ട് ( എം ) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെഎം മാണി മെമ്മോറിയൽ എവറോളിങ് ട്രോഫിക്ക് വേണ്ടിയുള്ള ഇൻ്റർ നിയോജക മണ്ഡലം ഫുട്ബോൾ മേളയിൽ ഉഴവൂർ മണ്ഡലം വിജയികളായി. മത്സരങ്ങളുടെ ഉദ്ഘാടനം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജും നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ടി.കീപ്പുറവും തമ്മിൽ പന്ത് തട്ടി സ്റ്റീഫൻ ജോർജ് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.ഫൈനലിൽ മാഞ്ഞൂർ മണ്ഡലം കമ്മിറ്റിയെയാണ് ഉഴവൂർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ മാഞ്ഞൂർ മണ്ഡലം കമ്മിറ്റി, കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി, മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റി ടീമുകൾ രണ്ടും മൂന്നും നാലും സമ്മാനത്തിന് അർഹരായി മാഞ്ഞൂർ ബീസ്സാ ടെർഫിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 12 മണ്ഡലം കമ്മിറ്റികൾ 12 ടീമുകളായി മാറ്റുരച്ച മൽസരത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ശ്രീ ജോസ് കെ മാണി എം പി മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാക്കി സെമിഫൈനലും
ഫൈനലും വെള്ളിയാഴ്ച്ച വൈകുന്നേരം 6.30 മുതൽ മാഞ്ഞൂർ ബീസ്സാ ക്ലബിൽ നടന്നപ്പോൾ ജോസ് കെ മാണി മത്സരങ്ങളിൽ നിറസാന്നിധ്യമായി .കാൽപന്തുകളിയുടെ ആവേശം ഉൾക്കൊണ്ട് ജോസ് കെ മാണി കളത്തിൽ ഇറങ്ങുകയും ഗോൾ നേടുകയും ചെയ്തത് യുവാക്കൾക്കിടയിൽ വലിയ ആവേശമായി മാറി. വിജയികൾക്ക് കെഎം മാണി മെമ്മോറിയൽ ട്രോഫികൾക്കൊപ്പം 7501, 5001, 3001, 2001 എന്നിങ്ങനെ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു കൂടാതെ ബെസ്റ്റ് ഗോൾ കീപ്പർ, ടോപ്പ് ഗോൾ ബെസ്റ്റ് പ്ലയർ എന്നിവയ്ക്കും സമ്മാനങ്ങൾ നൽകി.യൂത്ത്ഫണ്ട് (എം) നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ ഓഫീസ് ചാർജ് സെക്രട്ടറി പ്രവീൺപോൾ ജില്ലാ ജനറൽ സെക്രട്ടറി വിനു കുര്യൻ ഫുട്ബോൾ മേള ജനറൽ കൺവീനർ മനു ജോർജ് തൊണ്ടിക്കൽ തുടങ്ങി കേരള യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ജില്ലാ നിയോജകമണ്ഡലം നേതാക്കന്മാർ നേതൃത്വം നൽകി.