വെട്ടിക്കുറച്ച GST നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. മോദി സർക്കാരിൻ്റെ പുതിയ പരിഷ്കാരം ‘കേരളത്തിന് ആശ്വാസം,നിത്യോപയോഗ സാധനങ്ങളുടെ വില കുറയും.
തിരുവനന്തപുരം പുതുക്കിയ ചരക്കുസേവന നികുതി(ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതോടെ നിരവധി മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.നാല് നികുതി സ്ലാബുകള്‍ രണ്ടു സ്ലാബുകളാക്കി ലയിപ്പിച്ചും ചില സാധനങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക നികുതി സ്ലാബ് ഏർപ്പെടുത്തിയും രാജ്യത്തിന്റെ പരോക്ഷ നികുതിയില്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണ് മോദിസർക്കാർ.
5 ശതമാനം സ്ലാബ്: അവശ്യവസ്തുക്കള്‍ക്ക്,18 ശതമാനം സ്ലാബ്: ഭൂരിഭാഗം സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും,40 ശതമാനം സ്ലാബ്: ആഢംബര വസ്തുക്കള്‍ക്കും പുകയില, മദ്യം, വാതുവയ്പ്പ്, ഓണ്‍ലൈൻ ഗെയിമിംഗ് എന്നിവയ്ക്ക് എന്നിങ്ങനെയാണ് കണക്ക്.
നികുതിയില്‍ വരുന്ന പരിഷ്‌കരണത്തെ ‘ബചത് ഉത്സവ്’ അഥവാ സമ്ബാദ്യത്തിന്റെ ഉത്സവത്തിന്റെ തുടക്കമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശഏഷിപ്പിച്ചിരിക്കുന്നത്. ജിഎസ്ടിയില്‍ വന്ന പരിഷ്‌കാരങ്ങള്‍ കാരണം എന്തൊക്കെയാണ് മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പരിശോധിക്കാം.
വില കുറയുന്നത്
ഭക്ഷണവും പാലുല്‍പ്പന്നങ്ങളും : പാല്‍, ചപ്പാത്തി, പറോട്ട, പൊറോട്ട എന്നിവ നികുതി രഹിതമായിരിക്കും. വെണ്ണ, നെയ്യ്, പനീർ, ചീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി 5% ആയി മാറും. പാസ്ത, ബിസ്‌കറ്റ്, ചോക്ലേറ്റ്, കോണ്‍ഫ്‌ലെക്‌സ്, നംകീൻസ്, ബുജിയ തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ക്കും 5% നികുതി ചുമത്തും.
ഉണക്കിയ പഴങ്ങളും പഞ്ചസാര ഉല്‍പന്നങ്ങളും : ബദാം, കശുവണ്ടി, പിസ്ത, ഈന്തപ്പഴം എന്നിവയ്ക്ക് മുമ്ബ് 12% നികുതി ഉണ്ടായിരുന്നു, ഇനി മുതല്‍ 5% നികുതി ഈടാക്കും. ശുദ്ധീകരിച്ച പഞ്ചസാര, മധുരപലഹാരങ്ങള്‍ എന്നിവയും 5% നികുതിയിലേക്ക് മാറും.