CRIMEKerala NewsPolitics

ജോസ് നെല്ലേടത്തിന്റെ കുടുംബം ഹോട്ടലില്‍ എത്തി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

Keralanewz.com

കല്‍പ്പറ്റ | വയനാട് പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയെ കണ്ടു.പ്രിയങ്ക താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് കുടുംബം കൂടിക്കാഴ്ച നടത്തിയത്.

ജോസ് നെല്ലേടത്തിന്റെ ഭാര്യയും മകനും മകളുമാണ് പ്രിയങ്കയെ കണ്ടത്. വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും പരസ്യപ്രതികരണത്തിന് ഇല്ലെന്നും ജോസിന്റെ കുടുംബം പിന്നീട് പ്രതികരിച്ചു.

മണ്ഡലത്തില്‍ ഉണ്ടായിരുന്നിട്ടും ജോസ് നെല്ലേടത്തിന്റെ വീട്ടില്‍ പ്രിയങ്ക എത്തിയിരുന്നില്ല. ഇതിനെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് ജോസിന്റെ കുടുംബം പ്രിയങ്കയെ ഹോട്ടലില്‍ എത്തി സന്ദര്‍ശിച്ചത്.

ജോസ് നെല്ലേടത്തെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണെന്ന കാര്യം ഇവര്‍ പ്രിയങ്കയെ അറിയിച്ചതായാണ് വിവരം.സെപ്റ്റംബര്‍ 12നാണ് ജോസ് നെല്ലേടത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വയനാട് പുല്‍പ്പള്ളിയിലെ പ്രാദേശിക നേതാവായ തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണവിധേയനാണ് ജോസ് നെല്ലേടം.

Facebook Comments Box