രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട്ടേക്ക്. സംരക്ഷണമൊരുക്കുന്നത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍
പാലക്കാട് : നിരവധി ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ പാലക്കാട് എത്തും. ഇന്ന് തൃശ്ശൂരിലെത്തി രാത്രി അവിടെ തങ്ങിയ ശേഷം നാളെ അതിരാവിലെ പാലക്കാട് എത്തുമെന്നാണറിയുന്നത്
നാളെ രാവിലെ തന്നെ എംഎല്‍എ ഓഫീസില്‍ എത്തിയേക്കും. രാഹുലെത്തിയാല്‍ സംരക്ഷണ കവചമൊരുക്കുമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ സി.വി സതീഷ് , ട്രഷറർ ഹരിദാസ് മച്ചിങ്ങല്‍ മണ്ഡലം പ്രസിഡന്റുമാർ ഉള്‍പ്പെടെ 6 പേർ രാഹുലിനെ കണ്ടിരുന്നു. രണ്ട് ദിവസം രാഹുല്‍ പാലക്കാട് തങ്ങുമെന്നാണ് വിവരം. സ്വകാര്യ പരിപാടികളിലും എംഎല്‍എ പങ്കെടുക്കും.
അതേസമയം കെപിസിസി അറിയിച്ചാലേ രാഹുലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നാണ് ഡിസിസി പ്രതികരിച്ചത്. ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു. ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ ഒരു മാസത്തോളം അടൂരിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരുന്ന രാഹുല്‍ ഒരു ദിവസം നിയമസഭയില്‍ എത്തിയിരുന്നു.