Mon. Apr 29th, 2024

കോൺഗ്രസ് കോട്ടയത്ത് പിടി മുറുക്കുന്നു , മറുകണ്ടം ചാടാനൊരുങ്ങി. ജോസഫ് ഗ്രൂപ്പ് നേതാക്കൾ ! ബി ജെ പി യുമായി ചർച്ചകൾ പുരോഗമിക്കുന്നതായി വാർത്തകൾ.

Keralanewz.com

കോട്ടയം : അണികളില്ലാ പാർട്ടിയായ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെയും മോൻസിനെയും ഇനിയും തങ്ങളുടെ ചെലവിൽ വളർത്തുന്നതിൽ എതിർപ്പുമായി ഒരുപറ്റം കോൺഗ്രസ് നേതാക്കൾ . യു ഡി എഫിനെ ബാധിച്ചിരിക്കുന്ന അർബുദമാണ് ജോസഫ് ഗ്രൂപ്പെന്നും അവർ ആരോപിക്കുന്നു.
.എൽ ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കടുത്തുരുത്തിയിൽ മോൻസ് ജോസഫ് കഴിഞ്ഞ പ്രാവശ്യം ബി ജെ പി സഹായത്തോടെ കഷ്ടിച്ചു വിജയിക്കുകയായിരുന്നു . പ്രതിപക്ഷത്തെ സഹായിക്കുന്ന രീതിയിലുള്ള ഒരു പ്രവർത്തനവും കേരളാ കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല എന്ന ആക്ഷേപവും ചില കോൺഗ്രസ് നേതാക്കൾ പങ്കു വെക്കുന്നു.

കഴിഞ്ഞ ദിവസം കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട്ട് വെച്ച് നടന്ന കുറ്റവിചാരണ സഭയിലും യു ഡി എഫിലെ അനൈക്യം പ്രകടമായിരുന്നു. കുറ്റവിചാരണ സഭക്ക് മുന്നോടിയായി മോൻസിന്റെ നേതൃത്വത്തിൽ നടത്തിയ വിളമ്പര ജാഥയും വളരെ ശുഷ്കമായിരുന്നു. നൂറോളം ആളുകൾ മാത്രമാണ് നിയോജക മണ്ഡലതലത്തിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തത്.
കുറ്റവിചാരണ സദസിൽ പങ്കെടുത്ത കോൺഗ്രസുകാർ കോൺഗ്രസ് നേതാക്കൻമാരുടെ പ്രസംഗശേഷം സ്ഥലം വിട്ടു. മോൻസ് പ്രസംഗിക്കാനെത്തിയപ്പോൾ കേഴ്വിക്കാരായി ഒഴിഞ്ഞ കസേരകൾ മാത്രമാണുണ്ടായിരുന്നത്. ജോസഫ് ഗ്രൂപ്പ് നേതാവും യു ഡി എഫ് കൺവീനറുമായിരുന്ന സജി മഞ്ഞക്കടമ്പിലിനെയും പരിപാടിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
തങ്ങളു ചെലവിൽ ജോസഫ് ഗ്രൂപ്പിനി ജില്ലയിൽ വളരണ്ട എന്ന നിലപാടിലാണ് കോൺഗ്രസ് ജില്ലാ നേതൃത്വം .
ഈ അവസരത്തിലാണ് ജോസഫ് ഗ്രൂപ്പ് ബി ജെ പി യുമായി അടുക്കുന്നു എന്ന വാർത്തകൾ പുറത്തു വരുന്നത്.

5 ലോക്സഭ സീറ്റ് ,പി ജെ ജോസഫിന് ഗവർണർ സ്ഥാനവും, പി സി തോമസിനും മോൻസ് ജോസഫിനും കേന്ദ്ര സഹമന്ത്രി സ്ഥാനവും, അസംബ്ലി ഇലക്ഷനിൽ 30 സീറ്റുമാണ് ബി ജെ പി വാഗ്ദാനം ചെയ്യുന്നത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ജോസഫിനും കൂട്ടർക്കും ഇപ്പോൾ തന്നെ യു ഡി എഫിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന ആക്ഷേപമുണ്ട്.
യു ഡി എഫിൽ നിന്നാൽ ലഭിക്കാവുന്ന അഞ്ചോ ആറോ സീറ്റുകൾ കൊണ്ട് എല്ലാ സ്ഥാനാർത്ഥി മോഹികളെയും തൃപ്തനാക്കാൻ സാധിക്കില്ല എന്ന് വ്യക്തമായിട്ടറിയാവുന്ന ജോസഫിന്റെ മൗനാനുവാദത്തോടെയാണ് ഈ നീക്കത്തിൽ നടക്കുന്നത് എന്നാണറിയുന്നത്. മുൻ എം എൽഎയും കേരള കോൺഗ്രസ് (എം) നേതാവുമായ പി എം മാത്യുവിനും ഈ നീക്കത്തിൽ പങ്കുണ്ടെന്നാണ് സൂചനകൾ , പല പാർട്ടികൾ മാറി നടക്കുന്ന മാത്യു നേരത്തെ തന്നെ ജോണി നെല്ലൂരുമായി ചേർന്ന് ബി ജെ പി യിൽ ചേരുന്നതിനുള്ള നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം തോമസ് ചാഴികാടൻ വിഷയത്തിന്റെ മറവിൽ ജോസ് കെ മാണിയെ പരസ്യമായ വിമർശിച്ചത് ബി ജെ പി യെ സന്തോഷിപ്പിക്കാനാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ .
പിസി ജോർജും, പിസി തോമസും പി ജെ ജോസഫും ഒരുമിച്ച് ബിജെപി മുന്നണി യിലെത്തിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി കേന്ദ്ര നേതൃത്വം .

Facebook Comments Box

By admin

Related Post