National News

ദിഗ്വിജയ സിങ്ങിനെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാകിസ്ഥാനില്‍ കൊണ്ട് തള്ളണമെന്ന് ബിജെപി

Keralanewz.com

2019ല്‍ പാകിസ്ഥാന്‍ തീവ്രവാദികള്‍ക്ക് നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ചോദിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിങ്ങിനെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാകിസ്ഥാനില്‍ കൊണ്ട് തള്ളണമെന്ന് ബിജെപി നേതാവ്.

പാകിസ്താനില്‍ ഇന്ത്യ സര്ജിക്കല്‍ സ്ട്രൈക്ക് നടത്തിയോ എന്ന് സംശയമുണ്ടെന്നായിരുന്നു ദിഗ്വിജയ സിങ്ങിന്‍റെ വിമര്‍ശനം.

ജമ്മു കശ്മീരില്‍ വെച്ചായിരുന്നു ദിഗ്വിജയസിങ്ങ് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ സംശയം പ്രകടിപ്പിച്ചത്. “പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി നിരവധി പേരെ വധിച്ചുവെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നു. പക്ഷെ അവര്‍ തെളിവ് നല്‍കിയിട്ടില്ല.അവര്‍ നുണ പറഞ്ഞ് ഭരിയ്ക്കുകയാണ്.” – മോദി സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കൊണ്ട് ദിഗ്വിജയ സിങ്ങ് പറഞ്ഞു.

“അടുത്ത തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമ്ബോള്‍ അതിന് നേതൃത്വം നല്‍കിയ മേജര്‍ രോഹിത് സൂരി ദിഗ്വിജയ് സിങ്ങിനെ കൂടി കൊണ്ടുപോകണം. എന്നിട്ട് പാകിസ്താനില്‍ കൊണ്ടുപോയി ഇടണം. അദ്ദേഹത്തെ പാകിസ്ഥാന്‍ സൈന്യത്തോടൊപ്പം വിടണം. പാകിസ്ഥാന്‍റെ ഭാഷയാണ് ഇദ്ദേഹം സംസാരിക്കുന്നത്. “- ബിജെപി നേതാവ് ആര്‍.പി. സിങ്ങ് പറഞ്ഞു.

Facebook Comments Box