National News

സ്‌നേഹിക്കാനറിയണം, ബുദ്ധിശാലിയായിരിക്കണം; ഇഷ്ടങ്ങള്‍ തുറന്ന് പറഞ്ഞ് രാഹുല്‍

Keralanewz.com

സ്നേഹിക്കാന്‍ അറിയുന്ന ഒരു ബുദ്ധിശാലിയായ പെണ്‍കുട്ടിയായിരിക്കണം, മറ്റൊന്നുമില്ല. വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ.

‘കര്‍ലി ടെയില്‍സ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ തന്‍റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അനുയോജ്യയായ ഒരു പെണ്‍കുട്ടി വന്നാല്‍, വിവാഹം കഴിക്കും. രാജ്യത്തെ ഏറ്റവും യോഗ്യനായ അവിവാഹിതന്‍ എന്ന് പലരും വിശേഷിപ്പിക്കുന്ന രാഹുല്‍ ഉടന്‍ വിവാഹിതനാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Facebook Comments Box