National News

മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ പോരെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ.

Keralanewz.com

മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ പോരെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ.

എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലാണ് ഗണേഷ് കുമാര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. എം.എല്‍.എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഗണേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞു.

എം.എല്‍.എമാര്‍ക്കായി പ്രഖ്യാപിച്ച 15 കോടിയുടെയും 20 കോടിയുടെയും പദ്ധതിയില്‍ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ലഭിച്ചിട്ടില്ല. ഒന്നും സംഭവിക്കാത്ത സാഹചര്യമാണ് നാട്ടില്‍ ഉള്ളത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. ഗണേഷ് കുമാര്‍ വിദ്യാഭ്യാസ മന്ത്രിയെയും പേരെടുത്ത് വിമര്‍ശിച്ചു. മന്ത്രി നല്ല ആളാണെന്നും എന്നാല്‍ വകുപ്പില്‍ ഒരു പ്രവൃത്തിയും നടക്കുന്നില്ലെന്നുമായിരുന്നു ഗണേഷ് ആരോപിച്ചത്.

വിമര്‍ശനം തുടര്‍ന്ന് ജലവിഭവ വകുപ്പില്‍ എത്തിയപ്പോള്‍ സി.പി.എം പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ ഇടപെട്ടു. എന്നാല്‍ ഇവിടെയല്ലാതെ മറ്റെവിടെയാണ് ഈ കാര്യങ്ങള്‍ പറയേണ്ടത്, ഇത് പറയാന്‍ മറ്റേതാണ് വേദി എന്നായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യം.

Facebook Comments Box