Sat. May 4th, 2024

ഹിന്ദുക്കള് വീട്ടില്‍ ആയുധങ്ങള് മൂര്‍ച്ച കൂട്ടി വയ്ക്കണമെന്ന് ആഹ്വാനംചെയ്ത് ബിജെപി എംപി പ്രഗ്യാസിങ്

By admin Dec 27, 2022 #bjp #Pragya
Keralanewz.com

ഹിന്ദുക്കള് വീട്ടില്‍ ആയുധങ്ങള് മൂര്‍ച്ച കൂട്ടി വയ്ക്കണമെന്ന് ആഹ്വാനംചെയ്ത് ബിജെപി എംപി പ്രഗ്യാസിങ് താക്കൂര്‍.

“അഭിമാനത്തിനു നേര്‍ക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാന്‍ ഓരോ ഹിന്ദുവിനും അവകാശമുണ്ട്.’ തീവ്രഹിന്ദുത്വസംഘടനയായ ഹിന്ദു ജാഗരണ വേദികെയുടെ ശിവമോഗയിലെ തെക്കന്മേഖലാ സമ്മേളനത്തിലാണ് എംപിയുടെ കലാപ ആഹ്വാനം.

ന്യൂനപക്ഷങ്ങള്ക്കെതിരെ കടുത്ത വംശീയവിദ്വേഷവും അവര് ചൊരിഞ്ഞു. “അവര്‍ക്ക് ജിഹാദിന്റെ പാരമ്ബര്യമുണ്ട്. ലൗ ജിഹാദില്‍ ഏര്‍പ്പെടുന്നവര്ക്ക് അതേ രീതിയില്‍ മറുപടി നല്‍കണം. വീട്ടിലേക്ക് നുഴഞ്ഞുകയറുന്നവര്ക്ക് ചുട്ടമറുപടി നല്‍കേണ്ടത് നമ്മുടെ അവകാശമാണ്. പച്ചക്കറി അരിയുന്ന കത്തികൊണ്ട് തലയും അരിയാനാകും’ അവര്‍ പറഞ്ഞു. മിഷനറി സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ സംസ്കാരം നഷ്ടപ്പെടുത്തുമെന്നും അവര് പരിതപിച്ചു.

Facebook Comments Box

By admin

Related Post