ആരുടെയും സ്വത്ത് വഖഫിന് പോകില്ല ; വഖഫ് ബില്‍ ശീതകാലസമ്മേളനത്തില്‍ പാസാക്കുമെന്ന് അമിത് ഷാ
മുംബൈ : വഖഫ് ബില്‍ ശീതകാലസമ്മേളനത്തില്‍ തന്നെ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയില്‍ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി മോദി പാർലമെൻ്റില്‍ വഖഫ് ഭേദഗതി ബില്‍ കൊണ്ടുവന്നു . 2013 ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് വഖഫ് ബോർഡ് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി, അതിന്റെ അനന്തരഫലങ്ങള്‍ നമുക്ക് ഇന്ന് കാണാൻ കഴിയും. , കർണാടകയില്‍, കർഷകരുടെ ഭൂമി, ആളുകളുടെ വീടുകള്‍, ക്ഷേത്ര സ്വത്തുക്കള്‍ എന്നിവപോലും വഖഫ് സ്വത്തായി പ്രഖ്യാപിച്ചു . അത് അനുവദിച്ച് നല്‍കാനാകില്ല . എൻ ഡി എ സർക്കാർ അധികാരത്തില്‍ ഉള്ള കാലം ആരുടെയും സ്വത്ത് വഖഫിന് പോകില്ല ‘ അദ്ദേഹം പറഞ്ഞു.
പാർലമെൻ്റിന്റെ ശീതകാല സമ്മേളനം നവംബർ 25 നാണ് ആരംഭിക്കുക. ഡിസംബർ 20 വരെ തുടരും. ശീതകാല സമ്മേളനത്തില്‍, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നിർദ്ദേശത്തെയും പറ്റി ചർച്ചകള്‍ നടക്കും