എറണാകുളം : വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ വാശിയേറിയ മറ്റൊരു മത്സരം നടക്കുവാൻ പോകുന്ന മണ്ഡലം ആയിരിക്കും എറണാകുളം. ബിജെപി ക്ക് സ്വാധീന കുറവുള്ള ഒരു മണ്ഡലം ആണ് എറണാകുളം എങ്കിലും, 20 -20 കൂടി കളത്തിൽ ഇറങ്ങിയാൽ കടുത്ത ത്രികോണ മത്സരം അരങ്ങേരുമെന്ന് ഉറപ്പ്. അങ്ങനെയെങ്കിൽ ബിജെപി വോട്ടുകളും 20-20 ക്ക് ലഭിക്കും. ഇടത് – വലതു മുന്നണികളുടെ അഴിമതിക്കെതിരെ രൂപം കൊണ്ട പ്രസ്ഥാനം ആണ് 20-20. ആം ആദ്മി പാർട്ടിയുമായി നിലവിൽ ധാരണ ഉള്ള 20-20 മത്സരിക്കാൻ തന്നെയാണ് തീരുമാനം എന്ന് അറിയുവാൻ സാധിക്കുന്നു.
ഹൈബി ഈഡൻ ആണ് നിലവിൽ യു ഡീ എഫ് ന്റെ എംപി. അദ്ദേഹത്തിന്റെ പ്രവർത്തനം വളരെ മോശമാണ് എന്ന അഭിപ്രായം ആണ് പൊതുവെ മണ്ഡലത്തിൽ. ഈ വട്ടവും ഹൈബി ഈഡൻ തന്നെ മത്സരിക്കാനാണ് സാധ്യത. ഇടതു മുന്നണി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, സെബാസ്റ്റ്യൻ പോൾ, എം സ്വരാജ് എന്നീ വ്യക്തികളെ ആണ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തിൽ ആണ്, 20-20 യുടെ കൂടി രംഗ പ്രവേശം. സാബു ജേക്കബ് തന്നെ മത്സരിക്കണം എന്നാണ് പാർട്ടി യിലെ ഭൂരിപക്ഷ അഭിപ്രായം. എങ്കിലും അദ്ദേഹം മത്സരിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. സമ്മർദ്ദത്തിനു വഴങ്ങി മത്സരിക്കാൻ തന്നെയാണ് സാധ്യത. ഒരു പക്ഷേ മത്സരിച്ചാൽ അദ്ദേഹം വിജയിക്കുമെന്നാണ് പൊതുവെ ഉള്ള അഭിപ്രായം. അദ്ദേഹം മത്സരിച്ചാൽ 20-20, ബിജെപി, ആം ആദ്മി പാർട്ടി, കാസ തുടങ്ങിയ പാർട്ടികളും പിന്തുണച്ചേക്കും . എറണാകുളം അങ്കമാലി അതിരൂപത അടക്കമുള്ള വിശ്വാസികളുടെ പിന്തുണയും സാബു വിനു ലഭിച്ചേക്കും. അങ്ങനെയെങ്കിൽ തൃശൂർ പോലെ തന്നെ കടുത്ത ത്രികോണ മത്സരം തന്നെ കാണുവാൻ സാധിക്കും.