ബംഗളൂരു:അങ്കോള അപകടത്തില്‍പ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനത്തില്‍ കർണാടക സർക്കാരിന്റെ വീഴ്ചയെ ന്യായീകരിച്ച് വിചിത്ര വാദം ഉന്നയിച്ച് കർണാടക പിസിസി ജനറല്‍ സെക്രട്ടറി ഷാഹിദ് തെക്കില്‍.
കർണാടകയ്ക്ക് കർണാടകയുടേതായ പ്രശ്നങ്ങളുണ്ടെന്നും ബന്ധുക്കളുടെ പരാതി വൈകാരികമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. കർണാടക കേരളം പോലെയല്ല. ഉള്‍ഗ്രാമത്തിലാണ് സംഭവം നടന്നത്.
കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആദ്യം രക്ഷാപ്രവർത്തനം താമസിച്ചത്. കേരളത്തിലെ മാധ്യമ ഇടപെടല്‍ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ച മലയാളികൾക്ക് നീതി ലഭിക്കാത്തതിൽ വലിയ അമർഷമാണുയരുന്നത്.
Facebook Comments Box