Tue. Apr 23rd, 2024

ഇൻറർനെറ്റ് സേവനദാതാക്കളുടെ യോഗം നാളെ

By admin Jun 14, 2021 #news
Keralanewz.com

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ഇൻറർനെറ്റ് ലഭ്യത കുറവ് മൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിന് ലക്ഷ്യം വച്ച് മൊബൈൽ ഇൻറർനെറ്റ് സേവനദാതാക്കളായ കമ്പനി പ്രതിനിധികളുടെ യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യുടെ നേതൃത്വത്തിൽ 15.06.2021 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് ഈരാറ്റുപേട്ടയിൽ കൂടുന്നതിന് നിശ്ചയിച്ചിരിക്കുന്നു.  നിയോജക മണ്ഡലത്തിൽ ഇൻറർനെറ്റ് കവറേജ് പ്രശ്നം നേരിടുന്ന പ്രദേശങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തേണ്ടതാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അറിയിച്ചു.

Facebook Comments Box

By admin

Related Post