Sun. May 5th, 2024

4 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം

By admin Mar 26, 2022 #news
Keralanewz.com

കോട്ടയം∙ 2 ദിവസത്തെ ബാങ്ക് അവധിയും 2 ദിവസത്തെ പൊതുപണിമുടക്കും കാരണം ഇന്നു മുതല്‍ 4 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി വി.എന്‍.വാസവന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാങ്ക് തുറന്നു പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് അവധിയുള്ള സ്ഥാപനങ്ങൾ തുറക്കാമെന്നു സഹകരണ റജിസ്ട്രാർ അറിയിച്ചു.
ശനിയാഴ്ച ബാങ്ക് അവധിയും ഞായറും കഴിഞ്ഞു തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ദേശീയ പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ 3 എണ്ണം സംസ്ഥാനത്തു പണിമുടക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി)യുമാണു സമരത്തില്‍ പങ്കെടുക്കുന്നത്.

സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും ഈ സംഘടനകളിലായതിനാല്‍ ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ, ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടും. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടണമെന്നില്ല. പണിമുടക്കു കഴിഞ്ഞ് 30, 31 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. വീണ്ടും ഏപ്രില്‍ ഒന്നിനു വാര്‍ഷിക ക്ലോസിങ് ദിനമായതിനാല്‍ പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 2നു പ്രവര്‍ത്തിക്കും

Facebook Comments Box

By admin

Related Post