Kerala News

വാകത്താനം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉടമ മരിച്ചു

Keralanewz.com

പൊങ്ങന്താനം പാണ്ടൻചിറ ഓട്ടുകു ന്നേൽ ഒ.ജി.സാബു(57) വാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്.
വീടിന് 20 മീറ്റർ അകലെവച്ചാണ് അപകടം. കാർ പൂർണമായും കത്തിനശിച്ചു.

ഇന്നലെ രാവിലെ 10.15ന് ആയിരുന്നു സംഭവം. പുറത്തു പോയശേഷം തിരികെ എത്തു മ്പോൾ ചെറിയ സ്ഫോടന ശബ്ദത്തോടെ കാർ കത്തുകയായിരുന്നു. വാഹനത്തിന്റെ മുൻഭാ ഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു. സമീപത്തു വീടുനിർമാണത്തിലേർപ്പെട്ടിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണു രക്ഷാ പ്രവർത്തനം നടത്തിയത്. കാറിന്റെ മുൻവാതിൽ തകർത്ത് ഇവർ സാബുവിനെ പുറത്തെടുത്തെങ്കിലും 80% ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു.

Facebook Comments Box