Thu. Apr 25th, 2024

സ്ത്രീസുരക്ഷക്കായി നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണം; ജോസ് കെ മാണി

By admin Aug 9, 2021 #news
Keralanewz.com

കോട്ടയം: സ്വന്തം വീടിനുള്ളിലും പുറത്തും സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജീവിക്കാന്‍ കഴിയുന്ന വിധത്തില്‍ സ്ത്രീസൗഹൃദ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി.

കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) നേതൃസമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരില്‍ സ്ത്രീസമൂഹം അനുഭവിക്കുന്ന ദുരനുഭവങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന നിയമങ്ങള്‍ക്ക് മാറ്റം വരണം.

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നിലെത്തിച്ച് കടുത്ത ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ജോസ് കെ.മാണി പറഞ്ഞു. കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 14 ജില്ലകളിലും സ്ത്രീകൂട്ടായ്മകള്‍ സംഘടിപ്പിക്കും.

കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഡോ. സിന്ധുമോള്‍ ജേക്കബ്, അമ്മിണി തോമസ്, ബെറ്റി ഷാജു, ബെറ്റി റോയി, ശ്രീദേവി, അഡ്വ. മേരി ഹര്‍ഷ, പെണ്ണമ്മ തോമസ്, ജോസഫ് ചാലക്കാല, ജിജി തമ്പി, സാറാമ്മ ജോണ്‍, ഷീലാ തോമസ്, ജെസ്സി ഷാജന്‍, ഷീലാ ഉണ്ണി, സുമ റെജി, വത്സമ്മ എബ്രഹാം, സലോമി ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook Comments Box

By admin

Related Post