National News

മയക്കുമരുന്ന് കേസ്: നടി ചാര്‍മി കൗറിനെ ചോദ്യം ചെയ്തു

Keralanewz.com

ഹൈദരാബാദ്: മയക്കുമരുന്ന് ഇടപാടിനായി പണം തട്ടിപ്പു നടത്തിയ കേസില്‍ തെലുഗു നടി ചാര്‍മി കൗറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നു രാവിലെയാണ്, ഇഡി നോട്ടീസ് നല്‍കിയതിന് അനുസരിച്ച് ചാര്‍മി ചോദ്യം ചെയ്യലിന് എത്തിയത്.

ഇതേ കേസില്‍ നേരത്തെ സംവിധായകന്‍ പുരി ജഗന്നാഥിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തെലുഗു സിനിമാ രംഗത്തെ പത്തു പേര്‍ക്കാണ് ഇഡി ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിട്ടുള്ളത്.

രാകുല്‍ പ്രീത് സിങ്, റാണാ ദഗ്ഗുബാട്ടി, രവി തേജ, നവദീപ്, മുമൈ്ത ഖാന്‍ എന്നിവര്‍ക്കും കേസുമായി ബന്ധപ്പെട്ട് നോ്ട്ടീസ് ലഭിച്ചിട്ടുണ്ട്

Facebook Comments Box