Tue. Apr 23rd, 2024

തൊടുപുഴയിൽ സർക്കാർ ആർട്സ് കോളേജ് സ്ഥാപിക്കണം; കെ.എസ്.സി (എം)

By admin Sep 2, 2021 #news
Keralanewz.com

തൊടുപുഴ: തൊടുപുഴയിൽ സർക്കാർ ഉടമസ്ഥതയിൽ ആർട്സ് കോളേജ് സ്ഥാപിക്കണമെന്ന് കേരള വിദ്യാർത്ഥി കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ വക ആർട്സ് കോളേജ് തൊടുപുഴയുടെ ഏറെക്കാലമായ ആവശ്യമാണ് ഡിഗ്രി തലത്തിൽ വിവിധ കോഴ്സുകൾക്ക് സീറ്റുകളുടെ ദൗർലഭ്യം ഈ പ്രദേശത്തെ വിദ്യാർഥികളുടെ ഉന്നതപഠനരംഗത്തെ സാരമായി ബാധിക്കുന്നുണ്ട്.ഇടുക്കി ജില്ലയുടെ പിന്നോക്കാവസ്ഥയും ഈ മേഖലയിലെ ഹയർ സെക്കൻഡറി സ്കൂൾ തലത്തിലെ വിജയശതമാനവും കണക്കിലെടുത്ത് സർക്കാർ ഈ വിഷയത്തിൽ തീരുമാനമെടുക്കണം.ഇതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും കേരള വിദ്യാർത്ഥി കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റി നിവേദനം നൽകുവാൻ തീരുമാനിച്ചു.

നിയോജക മണ്ഡലം പ്രസിഡണ്ട് കെവിൻ ജോർജ് അറക്കൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ഉന്നതാധികാരസമിതിഅംഗം കെ. ഐ. ആന്റണി , പാർട്ടി നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ, കെ എസ് സി എം ജില്ലാ പ്രസിഡന്റ് ആൽബിൻ വറപോളക്കൽ സംസ്ഥാന കമ്മിറ്റി അംഗം ജോൺസ് ബെന്നി, സെക്രട്ടറി അലൻ ഷെല്ലി, പ്രഫുൽ ജോസ്, ശ്രീഹരി എ. കെ , അഫ്നാൻസ് ഹനീഫ, ആഷിക് ടി. എസ് എന്നിവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post