Thu. Apr 25th, 2024

അംഗനവാടികളിൽ ഇനി പാലും തേനും ഒഴുകും, കൂടെ മുട്ടയും

By admin May 22, 2022 #news
Keralanewz.com

അംഗനവാടികളിലെ കുട്ടികൾക്ക് സിനിമകൾ പാലും തേനും നൽകും. ആഴ്ചയിൽ രണ്ട് ദിവസം വെച്ച് ഇവ നൽകാനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പാലിനും പേരിനൊപ്പം മുട്ടയും കുട്ടികൾക്കു നൽകുന്നതാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് കുട്ടികൾക്ക് തേൻ നൽകുന്നത്. അന്നുതന്നെ മുട്ടയും ഭക്ഷണമായി നൽകും. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാല് നൽകും.

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പിൻ്റെ പുതിയ തീരുമാനം എത്തിയിരിക്കുന്നത്. നിലവിൽ റാഗിപ്പൊടി കുറുക്കിയത്, ഉപ്പുമാവ്, കഞ്ഞി എന്നിവയാണ് കുട്ടികൾക്ക് നൽകുന്നത്. കുറച്ചുകൂടി പോഷക സമൃദ്ധമായ ആഹാരം നൽകുക എന്നുള്ളതാണ് സമ്പുഷ്ട കേരളം പദ്ധതിയിലൂടെ വനിതാ ശിശു വികസന വകുപ്പ് ലക്ഷ്യമിടുന്നത്.

ഒരു കുട്ടിക്ക് ആറ് തുള്ളി തേനാണ് നൽകുന്നത്. ഹോർട്ടികോർപ്പുമായി ചേർന്ന് വിതരണം നടത്തുന്ന പദ്ധതിക്ക് തേൻകണം എന്നാണ് പേരിട്ടിരിക്കുന്നത്. മിൽമ പാൽ അല്ലെങ്കിൽ ക്ഷീരസംഘങ്ങളിലെ പാൽ എന്നിവയിലേതെങ്കിലും തന്നെ കുട്ടികൾക്ക് നൽകണമെന്നാണ് നിർദ്ദേശം എത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇവ ലഭിക്കാത്ത ഇടങ്ങളിൽ ക്ഷീര കർഷകരിൽ നിന്ന്‌ നേരിട്ട് വാങ്ങാമെന്നും വ്യക്തമാക്കിയിട്ടുണ്ട്

പാൽ വിതരണം ചെയ്യുന്ന ദിവസം കുട്ടി അവധിയായാൽ പിറ്റേദിവസം തൈരോ മോരോ നൽകാനും നിർദ്ദേശമുണ്ട്. പാലും മുട്ടയും പ്രഭാത ഭക്ഷണത്തോടൊപ്പമാണ് നൽകുന്നത്. പത്ത് ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മുട്ട ഉപയോഗിക്കരുതെന്നും പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ അങ്കണവാടികളിൽ വിതരണം ചെയ്യുന്ന മറ്റ് ഭക്ഷണങ്ങളും ഇതോടൊപ്പം തുടരണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു

Facebook Comments Box

By admin

Related Post