Kerala News

കേരളാ കോൺഗ്രസ് (എം) സംഘടനാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം 20 നുള്ളിൽ പൂർത്തീകരിക്കും

Keralanewz.com

കോട്ടയം: കേരളാകോൺഗ്രസ് എം സംഘടനതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ  നിയോജകമണ്ഡലംതിരഞ്ഞെടുപ്പുകൾ കോട്ടയംജില്ലയിൽ  ഈ മാസം 20 നകം പൂർത്തീകരിക്കും.ഇത് സംബന്ധിച്ച്കൂടിയ നിയോജകമണ്ഡലംപ്രസിഡന്റ്മാരുടെ യോഗം പാർട്ടി ചെയർമാൻ ജോസ് കെ മാണി MP ഉത്ഘാടനം ചെയ്തു

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് Ex.MLA മുഖ്യപ്രഭാഷണം നടത്തി.സ്റ്റേറ്റ് മീഡിയ കോർഡിനേറ്റർ വിജി എം തോമസ്,ജില്ലാ ജനറൽസെക്രട്ടറി ജോസഫ് ചാമക്കാല, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ ഫിലിപ്പ് കുഴികുളം, എ.എം മാത്യു ആനിത്തോട്ടത്തിൽ,P.M മാത്യു ഉഴവൂർ,അഡ്വ.സാജൻ കുന്നത്ത്, ലാലിച്ചൻ കുന്നിപ്പറമ്പിൽ,മാത്തുക്കുട്ടി ഞായർകുളം,ജോയ് ചെറുപുഷ്പം,ജോസ് ഇടവഴിക്കൽ,ജോജി കുറുത്തിയാടൻ തുടങ്ങിയവർ പ്രസംഗിച്ചു.നിയോജകമണ്ഡലം തിരഞ്ഞെടുപ്പുകൾക്ക് ശേഷം ജില്ലാ തിരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു

Facebook Comments Box