നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്നു പ്രസിദ്ധീകരിക്കും

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്നു പ്രസിദ്ധീകരിക്കും. പേരു ചേർക്കാനും വിലാസം മാറ്റാനും തെറ്റു തിരുത്താനുമായി 9.67 ലക്ഷം അപേക്ഷകളാണു കമ്മിഷനു ലഭിച്ചത്. ഇതിൽ 7.58 ലക്ഷം അപേക്ഷകളും പുതുതായി പേരുചേർക്കാനുള്ളതായിരുന്നു. നിലവിലെ കരട് വോട്ടർപട്ടികയിൽ 2,63,08,087 വോട്ടർമാരാണുള്ളത്. പുതിയ അപേക്ഷകൾ പരിശോധിച്ച് ഇതിൽ അർഹരായവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണു ഇന്നു പ്രസിദ്ധീകരിക്കുക.പുതിയ വോട്ടർമാർക്കും സ്ഥലംമാറ്റവും തിരുത്തലും വരുത്തിയ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് നൽകും. അപേക്ഷിച്ച് 60 ദിവസത്തിനുള്ളിൽ‌ ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) തിരിച്ചറിയൽ കാർഡ് കൈമാറണമെന്നാണു ചട്ടം. കാർഡ് ലഭിച്ചില്ലെങ്കിൽ വോട്ടർമാർക്ക് ബിഎൽഒമാരെ വിളിക്കാം.ഇൗ മാസം 1 മുതൽ ലഭിച്ച പേരുചേർക്കൽ‌, തിരുത്തൽ അപേക്ഷകൾ ഇന്നു പരിശോധിച്ചു തുടങ്ങും. ഇവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അനുബന്ധ പട്ടിക നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുൻപ് പ്രസിദ്ധീകരിക്കും. പേരു ചേർക്കാൻ വിലാസം: www.ceo.kerala.gov.in

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •