Kerala News

യുവതിക്ക് നേരെ ലൈംഗികാതിക്രമം; ദന്ത ഡോക്ടര്‍ അറസ്റ്റില്‍

Keralanewz.com

കോഴിക്കോട്:ആയഞ്ചേരിയില്‍ ചികില്‍സക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ദന്ത ഡോക്ടര്‍ അറസ്റ്റില്‍.യുവതിയുടെ പരാതിയില്‍ ആയഞ്ചേരിയില്‍ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ ഷിജിത്തിനേയാണ് വടകര പൊലിസ് അറസ്റ്റു ചെയ്തത്.

ആയഞ്ചേരിയിലെ ഇയാളുടെ ക്ലിനിക്കില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല്ലുവേദനയെ തുടര്‍ന്ന് ക്ലിനിക്കിലെത്തിയതായിരുന്നു യുവതി. ചികില്‍സക്കിടെയാണ് ഡോക്ടര്‍ ലൈംഗികാതിക്രമം കാണിച്ചത്.അതേസമയം യുവതിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതായും പരാതിയുണ്ട്.

Facebook Comments Box