വൈക്കത്ത് ആംബുലന്‍സ് മറിഞ്ഞു ഒരാള്‍ മരിച്ചു

Spread the love
       
 
  
    

വൈക്കത്ത് ആംബുലന്‍സ് മറിഞ്ഞു ഒരാള്‍ മരിച്ചു. കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതപോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്.  തലയോലപറമ്ബ് പൊതി മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി  വടയാര്‍ കോരിക്കല്‍ സ്വദേശിനി സനജ(35)യാണ് മരിച്ചത്.

ആംബുലന്‍സിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തു ചിറ ജെസി (50), വൈക്കം ടി വി പുരം ചെമ്മനത്തുകര സ്വദേശിനി മേരി , ആംബുലന്‍സ് ഡ്രൈവര്‍ രഞ്‌ജിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ സനജയെ വിദഗ്‌ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Facebook Comments Box

Spread the love