Kerala News

പി ടി തോമസിനെ വിടാതെ എം എം മണി; ‘മരിച്ചുകഴിഞ്ഞ് പുണ്യാളനാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല’

Keralanewz.com

കുമളി: കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റും എം.എല്‍.എ.യുമായിരുന്ന പി.ടി. തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി. സി.പി.എമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ചയാളാണ് പി.ടി. തോമസെന്ന് സി.പി.എം. ജില്ലാസമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കവേ മണി പറഞ്ഞു.
മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പേരില്‍ ഇടുക്കിയെയും ദ്രോഹിച്ചു. അങ്ങനെയുള്ളയാള്‍ മരിച്ചുകഴിഞ്ഞ് പുണ്യാളനാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. മരിക്കുമ്പോള്‍ ആരും ഖേദം പ്രകടിപ്പിക്കും. അത് സാമാന്യമര്യാദ മാത്രമാണ്. മരിച്ചുകിടന്നാലും പറയാനുള്ളത് ആരോടും പറയും. പൊതുപ്രവര്‍ത്തകനാകുമ്പോള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത ദ്രോഹം മരിച്ചാലും അനിവാര്യമായും ചര്‍ച്ചചെയ്യും. എറണാകുളത്ത് സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിലെല്ലാം പി.ടി. തോമസിന് പങ്കുണ്ട്.
ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസുമെല്ലാം ചേര്‍ന്നാണ് തനിക്കെതിരേ കള്ളക്കേസ് ഉണ്ടാക്കിയതെന്നും എം.എം. മണി പറഞ്ഞു

Facebook Comments Box