Kerala News

പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Keralanewz.com

കിളിമാനൂര്‍: വീടിനുള്ളില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കാട്ടുംപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍-ഷീബ ദമ്ബതികളുടെ മകള്‍ അല്‍ഫിന (17) ആണ് മരിച്ചത്.

കിളിമാനൂര്‍ ​ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്.

ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം. സ്കൂളില്‍ പോയി തിരികെയെത്തിയ അല്‍ഫിന കിടപ്പുമുറിയില്‍ കയറി ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം കണ്ട ബന്ധുക്കള്‍ ഉടന്‍ അല്‍ഫിനയെ കെട്ടഴിച്ച്‌ താഴെയിറക്കി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Facebook Comments Box