ഞങ്ങളുടെ സിനിമയിലെ നായികയെ കണ്ടെത്തിയെന്ന് ഇ ബുൾജെറ്റ് സഹോദരങ്ങൾ: ‘നിങ്ങൾക്ക് നടന്മാർ ആയിക്കൂടെ’ എന്ന് ആരാധകർ
തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ രംഗത്തെത്തിയിരുന്നു
സംവിധായകരെ തേടിയുള്ള പോസ്റ്റ് ഇവര്‍ കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. സിനിമയുമായി മുന്നോട്ട് പോവുകയാണെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്. തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോള്‍ ഇവര്‍ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
‘ഞങ്ങളുടെ സിനിമയിലെ നായികയെ കിട്ടി, ഇനി നടനെ കൂടെ കിട്ടിയാല്‍ മതി’ എന്ന ക്യാപ്ഷനോടെയാണ് ഇവര്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതോടെ, നിങ്ങള്‍ക്ക് തന്നെ നായകന്മാര്‍ ആയിട്ട് അഭിനയിച്ച് കൂടെ എന്നാണു ആരാധകര്‍ ചോദിക്കുന്നത്. ‘നിങ്ങളുടെ അത്ര പെര്‍ഫെക്ഷനോട് കൂടെ കരയാന്‍ ആര്‍ക്ക് പറ്റും? നിങ്ങള്‍ തന്നെ നായകന്മാര്‍ ആകണം’ എന്നാണു പലരും അഭിപ്രായപ്പെടുന്നത്