National News

മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു; സമാജ് വാദ് പാർട്ടിയിൽ രാജ്യസഭാ സ്ഥാനാര്‍ഥി

Keralanewz.com

മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കോൺഗ്രസ് അംഗത്വം രാജിവച്ചു. സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും.ഉത്തര്‍പ്രദേശ് വിധാന്‍ സഭയിലെത്തി കപില്‍ സിബല്‍ നോമിനേഷന്‍ നല്‍കി. സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവുമായി ലക്‌നൗവില്‍ കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി.അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി23 നേതാക്കളുടെ കൂട്ടായ്മയില്‍ പ്രമുഖനായിരുന്നു കപില്‍ സിബല്‍. കോണ്‍ഗ്രസില്‍ നിന്ന് താന്‍ ഈ മാസം 16-ന് രാജിവെച്ചിട്ടുണ്ടെന്ന് പത്രിക സമര്‍പ്പിച്ച ശേഷം കപില്‍ സിബല്‍ പറഞ്ഞു.ചിന്തന്‍ ശിബിരത്തിലുംകപിൽ സിബൽ പങ്കെടുത്തിരുന്നില്ല.ഉത്തര്‍പ്രദേശില്‍  എസ്പിക്ക് വിജയിക്കാനാകുന്ന മൂന്ന് സീറ്റുകളിൽ ഒന്നാണ് കപില്‍ സിബലിന് നല്‍കിയിരിക്കുന്നത്

Facebook Comments Box