Kerala News

ചാലക്കുടിയില്‍ സഞ്ചരിക്കുന്ന പിക്കപ്പ് ‘ബാര്‍’ പിടികൂടി

Keralanewz.com

തൃശൂര്‍: ചാലക്കുടിയില്‍ പിക്കപ്പ് വാനില്‍ നിന്ന് മുപ്പത്തിയഞ്ചു ലിറ്റര്‍ മദ്യം എക്സൈസ് സംഘം പിടികൂടി.

സഞ്ചരിക്കുന്ന ബാര്‍, എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതായിരുന്നു പിക്കപ്പ് വാന്‍.ഫോണില്‍ വിളിച്ചാല്‍ ഉടന്‍ പറഞ്ഞ സ്ഥലത്തേയ്ക്കു ബാര്‍ എത്തും.ഡ്രൈവിങ് സീറ്റിലിരുന്ന് മദ്യപിക്കാം.ഗ്ലാസ്സും ടച്ചിംഗ്സും സോഡയുമെല്ലാം വാഹനത്തില്‍ തന്നെ ലഭിക്കും.

മേലൂര്‍ സ്വദേശിയായ സജീവനായിരുന്നു സഞ്ചരിക്കുന്ന ബാറിന്റെ ഉടമയും തൊഴിലാളിയും.രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.അശ്വിന്‍കുമാറിന് നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.സാധാരണ വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്കായിരുന്നു ഇയാള്‍ മദ്യം വില്‍പന നടത്തിയിരുന്നത്. ഏകദേേശം 35 ലിറ്റര്‍ മദ്യം വാഹനത്തില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്

Facebook Comments Box