Kerala News

വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു

Keralanewz.com

ഏഴാമത് കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി മുന്‍ പാര്‍ലമെന്റംഗമായ അഡ്വ. പി.സതീദേവി ചുമതലയേറ്റു. ആറാം കമ്മിഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്ടോബര്‍ ഒന്നിന് ചുമതലയേറ്റിരുന്ന അഡ്വ. പി.സതീദേവിയുടെ അധ്യക്ഷപദവിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്ന് പുതിയ കമ്മിഷന്റെ അധ്യക്ഷയായി നിയമിച്ച് വിജ്ഞാപനം ഇറങ്ങിയിരുന്നു

അഞ്ച് വര്‍ഷമാണ് കമ്മിഷന്റെ കാലാവധി. രാവിലെ കമ്മിഷന്‍ ആസ്ഥാനത്തെത്തിയ അഡ്വ.പി.സതീദേവിയെ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്ടണും മറ്റ് ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. അഞ്ച് വര്‍ഷത്തെ കാലാവധി മേയ് 24-ന് പൂര്‍ത്തിയാക്കിയ കമ്മിഷന്‍ അംഗം അഡ്വ.എം.എസ്.താരയ്ക്ക് കമ്മിഷന്‍ ആസ്ഥാനത്ത്  കഴിഞ്ഞദിവസം യാത്രയയയ്പ്പ് നല്‍കി. അധ്യക്ഷ ഉള്‍പ്പെടെ അഞ്ച് അംഗങ്ങളുള്ള കമ്മിഷനില്‍ നിലവില്‍ ഒരു അംഗത്തിന്റെ ഒഴിവുണ്ട്

Facebook Comments Box