പരാതിക്ക് പരിഹാരം, ജോസ്.കെ.മാണിയുടെ ഇടപെടൽ ഫലം കണ്ടു; പാലായിൽ കുഴികളിൽ ടാർ വീണു,ഇനി നടുവൊടിയില്ല

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാലാ: നഗരത്തിലെ തിരക്കേറിയ ജംഗ്ഷനുകളിൽ നാളുകളായി രൂപപ്പെട്ടുകൊണ്ടിരുന്ന വലിയ കുഴികളിൽ പൊതുമരാമത്ത് വകുപ്പ് ടാർ മിശ്രിതം നിറച്ച് റോഡ് ഗതാഗതയോഗ്യമാക്കി.റോഡിലെ വലിയ ഗർത്തങ്ങളിൽ വീണ് യാത്രക്കാർക്കും വാഹനങ്ങൾക്കും പരിക്കും കേടുപാടും ഉണ്ടായിക്കൊണ്ടിരുന്നതിൽ നടപടിയില്ലാതെ വന്നതിനെ തുടർന്ന് വലിയ പരാതികളാണ് ഉണ്ടായത്

ഇന്നലെ റോഡിലൂടെ വാഹനത്തിൽ എത്തിയ എൽ.ഡി.എഫ് സംസ്ഥാന നേതാവ് ജോസ്.കെ.മാണിയോട് നഗരത്തിലെ വാഹന തൊഴിലാളികൾ പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പരാതിപ്പെട്ടിരുന്നു. റോഡിലെ അപകടകരമായ അവസ്ഥ അപ്പോൾ തന്നെ പൊതുമരാമത്ത് അധികൃതരെ അറിയിക്കുകയും ഇതേ തുടർന്ന് കുഴികൾ ഇന്ന് ടാർ ചെയ്തു നവീകരിക്കുകയും ചെയ്തു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •