Sat. Apr 27th, 2024

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു 99.37 ശതമാനമാണ് വിജയം

By admin Jul 30, 2021 #news
Keralanewz.com

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനമാണ് വിജയം. 12.96 ലക്ഷം വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി. പരീക്ഷ എഴുതിയ 99.13 ശതമാനം ആൺകുട്ടികൾ വിജയം സ്വന്തമാക്കി. പെൺകുട്ടികളിൽ വിജയ ശതമാനം 99.67. കേന്ദ്രീയ വിദ്യാലയങ്ങൾ നൂറു മേനി വിജയം സ്വന്തമാക്കി.

http://www.cbse.gov.in , http://cbseresults.nic.in സൈറ്റുകളിൽ ഫലം ലഭ്യമാകും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. തുടർന്ന് ഉന്നത പഠനത്തിന് മുൻ പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ മൂല്യനിർണയം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ മൂല്യനിർണയത്തിന് പ്രീ ബോർഡ് പരീക്ഷകളുടെ മാർക്കാണ് പരിഗണിച്ചത്. പ്രാക്ടിക്കൽ, യൂണിറ്റ്, ടേം പരീക്ഷകളുടെ മാർക്കും പരി​ഗണിച്ചു.

ഇതിന് പുറമേ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാർക്കും പരിഗണിക്കുന്ന വിധമാണ് ഫോർമുല തയ്യാറാക്കിയത്. പത്ത്, പതിനൊന്ന് ക്ലാസുകളിൽ അഞ്ച് പേപ്പറുകളിൽ ഏറ്റവുമധികം മാർക്ക് ലഭിച്ച മൂന്ന് പേപ്പറുകളുടെ മാർക്കാണ് പരിഗണിക്കുക എന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച മാനദണ്ഡത്തിൽ നേരത്തെ ബോർഡ് വ്യക്തമാക്കിയിരുന്നു.

Facebook Comments Box

By admin

Related Post