തദ്ദേശ തിരഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ വിജയുടെ ആരാധക സംഘടനക്ക് തകർപ്പൻ വിജയം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ചെന്നൈ:
തമിഴ്നാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നടൻ വിജയുടെ ആരാധകരുടെ സംഘടനയായ മക്കൾ ഇയക്കത്തിന് വൻ വിജയം. മത്സരിച്ച 169 സീറ്റുകളിൽ 109ലും വൻ വിജയമാണ് സംഘടന നേടിയെടുത്തിരിക്കുന്നത്. കാഞ്ചിപുരം, ചെങ്കൽപേട്ട്, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂർ തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് വിജയ് ആരാധകർ വിജയിച്ചത്. ഒമ്പത് ജില്ലകളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മക്കൾ ഇയക്കം പ്രവർത്തകർ മത്സരിച്ചത്. എന്നാൽ ആരാധകർ നേടിയ രാഷ്ട്രീയ വിജയത്തിൽ വിജയ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ വിജയിയുടെ അച്ഛൻ ചന്ദ്രശേഖർ മകന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ ശ്രമിച്ചിരുന്നു. എങ്കിലും വിജയ്‌യുടെ എതിർപ്പ് കാരണം ഇത് നടന്നിരുന്നില്ല. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അനുമതി ചോദിച്ച ആരാധകർക്ക് തന്റെ ചിത്രം ഉപയോഗിക്കാനും തന്റെ പേരിൽ വോട്ട് ചോദിക്കാനുമുള്ള അനുമതി വിജയ് നൽകുകയായിരുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •