രക്തം കട്ടപിടിക്കല്‍ : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് വാക്സിന് താൽക്കാലിക വിലക്ക്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗത്തിന് അമേരിക്ക താൽക്കാലിക വിലക്കേര്‍പ്പെടുത്തി. വാക്സിൻ എടുത്ത ഏതാനും ചിലർക്ക് രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാക്‌സിനെടുത്ത 68 ലക്ഷം പേരിൽ ആറ് പേർക്കാണ് അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയത്. 

വളരെ അപൂര്‍വമായാണ് ഇത്തരം പ്രതികൂല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്ക് വാക്‌സിന്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയാണെന്ന് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. വൈദ്യ ഗവേഷണ സംഘടനയായ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഈ കേസുകള്‍ പഠിച്ച് വിലയിരുത്തല്‍ നടത്തുമെന്നും എഫ്.ഡി.എ. അറിയിച്ചു.

ഈ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെയാണ് വാക്‌സിന്‍ ഉപയോഗത്തിന് താല്കാലിക വിലക്ക് നിര്‍ദേശിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച ശേഷമുണ്ടാകുന്ന രക്തം കട്ടപിടിക്കലിന് നല്‍കുന്ന ചികിത്സ സാധാരണ ചികിത്സയില്‍ നിന്ന് വ്യത്യസ്തമാണെന്ന് എഫ്ഡിഎ പറയുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •