Kerala News

കിടങ്ങൂരിൽ വൻ മോഷണം: ഒരു വീട്ടിൽ നിന്നും 7 പവൻ കവർന്നു! 3 വീടുകളിൽ മോഷണ ശ്രമം

Keralanewz.com

കിടങ്ങൂരിൽ വൻ മോഷണം.  ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കിടങ്ങുർ ചിറപ്പുറത്തെ വീടുകളിൽ മോഷണം നടന്നത്. കിടങ്ങൂർ പള്ളിയേമ്പിൽ ജോബിയുടെ വീട്ടിൽ നിന്നും ഏഴ് പവൻ സ്വർണമാണ് മോഷ്ടിച്ചത്. 
മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. താഴത്തെ നിലയിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 6. പവൻ മാലയും ഒരു മോതിരവുമാണ് മോഷണംപോയത്. ജോബി യും മകനും കിടന്നുറങ്ങിയ മുറിയിലായിരുന്നു മോഷണം നടന്നത്.  ഉറങ്ങാൻ സമയം ഊരി വച്ച ആഭരണങ്ങളായിരുന്നു ഇവ

കാൽ പെരുമാറ്റം കേട്ട് ഉണർന്ന ജോബി വീട്ടിൽ നിന്നും ആരോ പുറത്തേക്ക് പോകുന്നതായി മനസിലാക്കി. തുടർന്ന് ബന്ധുവിന്ന വിവരം അറിയിച്ചു. കിടങ്ങൂർ പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. സമീപത്തെ 3 വീടുകളിലും മോഷണശ്രമം നടന്നതായി കണ്ടെത്തി. ജോസ് ഇടാട്ട്, നെടു മറ്റത്തിൽ പൊന്നൂസ് , ടോണി എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടത്തിയത്. 
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കിടങ്ങൂർ SHO കെ. ആർ. ബിജുവിന്റെ നേതൃത്വത്തിൽ കിടങ്ങൂർ പോലീസ് അന്വഷേണം നടത്തി വരുന്നു

Facebook Comments Box