Thu. Apr 18th, 2024

ഇനി മുതൽ ഓൺലൈനായി ഭൂനികുതി അടയ്ക്കാം:റവന്യു മന്ത്രി കെ രാജൻ

By admin Sep 8, 2021 #news
Keralanewz.com

നാളെ മുതൽ ഓൺലൈനായി ഭൂനികുതി അടയ്ക്കാമെന്ന് റവന്യു മന്ത്രി കെ രാജൻ.

എല്ലാ വില്ലേജ് ഓഫീസുകൾക്കും വെബ്സൈറ്റ് സൗകര്യം ലഭ്യമാക്കി. ഇതോടെ ഭൂനികുതി മൊബൈൽ ആപ് വഴി അടക്കുന്നതടക്കം റവന്യൂ വകുപ്പിൽനിന്നുള്ള സേവനങ്ങൾ ഡിജിറ്റലാക്കും.

ഭൂനികുതി അടയ്‌ക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്എംബി സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കാനുള്ള ഓൺലൈൻ മൊഡ്യൂൾ എന്നിവയാണ്‌ ഒരുക്കുന്നത്‌.

യുണീക്ക് തണ്ടപ്പേർ സംവിധാനത്തിന് കേന്ദ്രം അനുമതി നൽകി.സംസ്ഥാനത്തെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യുണിക്ക് തണ്ടപ്പേര് നടപ്പാക്കുമെന്നും മന്ത്രി .

ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭുമിയുണ്ടെങ്കിലും ഇനി ഒറ്റ തണ്ടപ്പേരിലായിരിക്കും. ഇത് ആധാറുമായി ബന്ധപ്പെടുത്താൻ ഭൂ ഉടമയ്ക്ക് റവന്യൂ പോർട്ടലിൽ നിശ്ചിത സമയം ലഭിക്കും.അതേസമയം ബിനാമി പേരിൽ ഇനി ഭൂമി വാങ്ങിയാൽ പിടിക്കപ്പെടും.

സംസ്ഥാന തല പട്ടയമേള ഈ മാസം 14 ന് തൃശൂരിലെന്ന് റവന്യു മന്ത്രി കെ. രാജൻ. പട്ടയമേളയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നൂറ് ദിവസം കൊണ്ട് 13,500 പട്ടയങ്ങൾ വിതരണം ചെയ്യാൻ സജ്ജമെന്ന് റവന്യു മന്ത്രി അറിയിച്ചു.
ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം അയ്യൻകാളി ഹാളിൽ വ്യാഴാ‍ഴ്ച പകൽ 11.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നവീകരിച്ച ഇ- പേയ്‌മെന്റ് പോർട്ടൽ, 1666 വില്ലേജിന്‌ ഔദ്യോഗിക വെബ്‌സൈറ്റുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും

Facebook Comments Box

By admin

Related Post