പരീക്ഷക്ക് യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും കൺസഷൻ അനുവദിക്കണം;കെ എസ് സി (എം )
കോട്ടയം :വിവിധ പരീക്ഷകൾക്കു വേണ്ടി യാത്ര ചെയുന്ന വിദ്യാർത്ഥികൾക്കും കോൺസഷൻ അനുവദിക്കണമെന്ന് കെ എസ് സി (എം ) സംസ്ഥാന പ്രസിഡന്റ് അബേഷ് അലോഷ്യസ് ആവശ്യപ്പെട്ടു. സ്കൂളുകൾ തുറക്കുന്നത് നവംബർ മാസം ആയതിനാൽ അതിനുശേഷം മാത്രമേ കൺസഷൻ അനുവദിക്കുകയുള്ളു എന്ന നിലപാടിലാണ് ചില സ്വകാര്യ ബസ്സുടമകൾ,ഇതു അംഗീകരിക്കുവാൻ കഴിയുന്നതല്ല.വിവിധ സ്കൂളുകളിലും കോളേജുകളിലും പരീക്ഷ നടക്കുന്ന കാലഘട്ടം ആയതിനാൽ ബസ് കൺഷൻ ഉടൻ പുനഃസ്ഥാപിക്കണമെന്നും ഗതാഗത മന്ത്രിയുടെ ഉത്തരവ് നടപ്പാക്കണമെന്നും കെ എസ് സി (എം) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച വിവരങ്ങൾ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുവാനും യോഗത്തിൽ തീരുമാനമായി.കെ എസ് സി (എം ) സംസ്ഥാന ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി, അമൽ ചാമാകാല,ടോബി തൈപ്പറമ്പിൽ, ബ്രൈറ്റ് വട്ടനിരപ്പേൽ തുടങ്ങിയവർ പങ്കെടുത്തു
Facebook Comments Box