Kerala News

കോട്ടയം ജില്ലയിലെ 18 സപ്ലൈകോ സൂപ്പർ മാർക്കറ്റിലൂടെ ‘ഛോട്ടു’ പാചകവാതക സിലണ്ടർ

Keralanewz.com

സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ   ലഭ്യമാക്കുന്ന ‘ഛോട്ടു’ പാചകവാതക സിലണ്ടർ കോട്ടയം ജില്ലയിലെ 18 ഔട്ട്‌ലെറ്റുകളിൽ വഴി വിതരണം ചെയ്തുതുടങ്ങിയതായി സി.എം.ഡി. അലി അസ്ഗർ പാഷ അറിയിച്ചു. 

മൂന്നിലവ്, ഈരാറ്റുപേട്ട, പാലാ, കിടങ്ങൂർ, പൈക, ഉഴവൂർ, രാമപുരം, മുത്തോലി, മരങ്ങാട്ടുപള്ളി, പ്രവിത്താനം, പുളിക്കൽക്കവല, കറുകച്ചാൽ, തലയോലപ്പറമ്പ്, പെരുവ, വരിക്കാംകുന്ന്, ബ്രഹ്‌മമംഗലം, ചങ്ങനാശേരി, തീക്കോയി എന്നിവിടങ്ങളിലെ  സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയാണ് വിതരണം.

അഞ്ചു കിലോ തൂക്കമുള്ള ഛോട്ടു സിലിണ്ടറിന് 1435 രൂപയാണ് വില. റീഫിൽ ചെയ്യുന്നതിന് 491 രൂപയാണ് വില. വിലവ്യത്യാസമനുസരിച്ച് ഓരോ മാസവും തുകയിൽ മാറ്റമുണ്ടാകും. സിലണ്ടർ ലഭിക്കുന്നതിന് ആധാർ കാർഡിന്റെ പകർപ്പു നൽകിയാൽ മതി. ആവശ്യാനുസരണം ഉപയോക്താവിന് സിലിണ്ടറുകൾ ലഭിക്കും

Facebook Comments Box