Wed. May 8th, 2024

കാലവർഷക്കെടുത്തിയെ തുടർന്ന് തകർന്ന ശബരിമല റോഡുകളുടെ നാശനഷ്ടങ്ങൾ വിലയിരുത്തി പുനർനിർമ്മാണ പുരോഗതികൾ പരിശോധിക്കാൻ ഉന്നതതല സംഘത്തെ നിയോഗിച്ചു

By admin Nov 5, 2021 #news
Keralanewz.com

കാലവർഷക്കെടുത്തിയെ തുടർന്ന് തകർന്ന ശബരിമല റോഡുകളുടെ നാശനഷ്ടങ്ങൾ വിലയിരുത്തി പുനർനിർമ്മാണ പുരോഗതികൾ പരിശോധിക്കാൻ ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന പി.ഡബ്ല്യൂ.ഡി മിഷൻ ടീമിന്റെ യോഗത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിലാണ് ടീമിനെ നിയോഗിച്ചിട്ടുള്ളത്. മൂന്ന് ചീഫ് എഞ്ചിനിയർമാർ കൂടി ഉൾപ്പെടുന്ന സംഘം പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ പാതകളുട സ്ഥിതിഗതികളും വിലയിരുത്തും.

കാലവർഷം നിലവിലുള്ള ശബരിമല റോഡ് നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.പരിശോധനയ്‌ക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകാനും മന്ത്രി ഉന്നതതല സംഘത്തിന് നിർദേശം നൽകി.

ശബരിമല റോഡ് നിർമ്മാണം വിലയിരുത്താൻ ഞായറാഴ്ച പത്തനംതിട്ടയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. എം.എൽ.എമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും

Facebook Comments Box

By admin

Related Post